എസ്ഡിപിഐ പ്രതിഷേധിച്ചു

പൂക്കോട്ടൂര്‍: പ്രളയത്തിനുശേഷം കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ എസ്ഡിപിഐ മലപ്പുറം കമ്മിറ്റിക്ക് കീഴില്‍ വിവിധ പഞ്ചായത്തുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. മോങ്ങത്ത് മണ്ഡലം പ്രസിഡന്റ് കെ എം അഹമ്മദ് നിഷാദ്, ജോയിന്റ് സെക്രട്ടറി ഇര്‍ഷാദ് മൊറയൂര്‍, ആനസ്സന്‍ അബൂബക്കര്‍, റഫീഖ് അയ്യോളി, പുല്ലാരയില്‍ എം സല്‍മാന്‍, കെ റഊഫ് ചട്ടിപ്പറമ്പില്‍ എം മന്‍സൂര്‍, കെ വി അഹമ്മദ് എന്നിവരും നേതൃത്വം നല്‍കി.

RELATED STORIES

Share it
Top