എസ്ഡിപിഐ പ്രതിഷേധിച്ചു

കുന്ദമംഗലം: പെരിങ്ങൊളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന അടിപിടി ക്യാപസ് ഫ്രണ്ട്-എസ്ഡിപിഐക്ക് മേല്‍ കെട്ടിവെക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവം. പെരിങ്ങൊളം സ്‌കൂളിനടുത്തെത്തിയ പുറെമെ നിന്നെത്തിയ വിദ്യാര്‍ഥികളും പെരിങ്ങൊളം സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു.
ഈ സമയം നാട്ടുകാര്‍ യാതൊരു പ്രകോപനവും ഉണ്ടാക്കാത്ത പുറമെ നിന്നെത്തിയ വിദ്യാര്‍ഥികളെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യാഥാര്‍ഥ്യം മനസ്സിലാക്കിയ പോലിസ് വിദ്യാര്‍ഥികള്‍ക്ക്‌മേല്‍ കേസ്സ് എടുക്കാതെ വിട്ടയക്കുകയും ചെയ്തു.
കാര്യങ്ങള്‍ ഇതായിരിക്കെ ഈ സംഭവത്തില്‍ പങ്കില്ലാത്ത എസ്ഡിപിഐ-ക്യാംപസ്ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടി എന്ന തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പിനായുള്ള വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

RELATED STORIES

Share it
Top