എസ്ഡിപിഐ പ്രതിഷേധപ്രകടനം നടത്തി

തളിപ്പറമ്പ്: കരാത്തെ ക്ലാസെന്ന വ്യാജേന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനക്യാംപ് നടത്തുന്നതിനെതിരേ എസ്ഡിപിഐ പ്രതിഷേധം.
തൃഛംബരം യുപി സ്‌കൂളില്‍ നടക്കുന്ന ആയുധപരിശീലനം ഉള്‍പ്പെടെയുള്ളവ തടയാന്‍ പോലിസ് നടപടിയെടുക്കുക, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്. സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന എയ്ഡഡ് സ്‌കൂളില്‍ ദിവസങ്ങളോളമുള്ള പരിപാടി നടത്തിയിട്ടും വിദ്യാഭ്യാസ വകുപ്പ് അധികൃതരോ നിയമപാലകരോ കണ്ടില്ലെന്നു നടിക്കുന്നതിനെതിരേയാണ് പ്രതിഷേധം. ആര്‍എസ്എസ് പയ്യന്നൂര്‍ സംഘജില്ലയിലെ പ്രാഥമിക ശിക്ഷാ വര്‍ഗാമ് തളിപ്പറമ്പ് തൃഛംബരം യുപി സ്‌കൂളില്‍ നടക്കുന്നത്.
പുറത്തുനിന്നുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തൃഛംബരം സ്‌കൂള്‍ കവാടത്തില്‍ കരാത്തെ പരിശീലന ക്ലാസിന്റെ ബോര്‍ഡാണു സ്ഥാപിച്ചിട്ടുള്ളത്. പ്രകടനത്തിനു എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സെക്രട്ടറി സി ഇര്‍ഷാദ്, എം മുഹമ്മദലി, എസ് പി മുഹമ്മദലി നേതൃത്വം നല്‍കി. സ്‌കൂളില്‍ അനധികൃതമായി നടത്തുന്ന ആയുധപരിശീലനത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി തളിപ്പറമ്പ് ഡിവൈഎസ്പിക്കു പരാതി നല്‍കുകയും ചെയ്തു.

RELATED STORIES

Share it
Top