എസ്ഡിപിഐ പ്രതിഷേധത്തില്‍ നിരത്തുകള്‍ നിശ്ചലമായി

തൃശൂര്‍: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നടത്തിയ ജനകീയ പ്രതിഷേധത്തില്‍ ജില്ലയിലെ നിരത്തുകള്‍ 10 മിനിറ്റ് സ്തംഭിച്ചു. ജില്ലയിലെ പ്രധാന നിരത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ജനങ്ങളും എസ്ഡിപിഐ സമരത്തില്‍ പങ്കാളിയായി.  ——ചേലക്കര മണ്ഡലത്തില്‍ ചേലക്കര ടൗണിലും വടക്കാഞ്ചേരി മണ്ഡലത്തില്‍ വടക്കാഞ്ചേരി ടൗണിലും കുന്നംകുളം മണ്ഡലത്തില്‍ കുന്നംകുളം ടൗണിലും മണലൂര്‍ മണ്ഡലത്തില്‍ ചൊവ്വല്ലൂര്‍പടി സെന്റര്‍, വാടാനപ്പള്ളി ടൗണ്‍ എന്നിവിടങ്ങളിലും ഗുരുവായൂര്‍ മണ്ഡലത്തില്‍ ചാവക്കാട്, അണ്ടത്തോട്, മൂന്നാംകല്ല് എന്നിവിടങ്ങളിലും കൈപ്പമംഗലം മണ്ഡലത്തില്‍ മൂന്നുപീടികയിലും കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ കോണോത്ത് കുന്നിലും തൃശൂര്‍ മണ്ഡലത്തില്‍ നടത്തറയിലുമാണ് ജില്ലയില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയാധികാരം കോര്‍പ്പറേറ്റുകളില്‍ നിന്ന് തിരിച്ച് പിടിക്കുക, എക്‌സൈസ് ഡ്യൂട്ടി കുറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. രാവിലെ 9.30 മുതല്‍ 10 മിനിറ്റ് സമയം വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടു.
മണ്ണുത്തി-എടപ്പള്ളി നാഷണല്‍ ഹൈവേ 47ലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടു എസ്ഡിപിഐ  പ്രവര്‍ത്തകരും പൊതുജനങ്ങളും പ്രതിഷേധത്തില്‍  പങ്കാളികളായത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ജില്ലാ സമിതിയംഗം നിസാര്‍ അഹമ്മദ്, സൈനുദ്ധീന്‍, അബ്ദുള്‍ റഷീദ് കാളത്തോട് എന്നിവരടക്കം ഇരുപതോളം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
വടക്കാഞ്ചേരിയില്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, ഭാരവാഹികളായ ജലീല്‍, അബൂതാഹിര്‍, സുബൈര്‍ സമരത്തിന് നേതൃത്വം നല്‍കി.
മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വല്ലൂരിലും വാടാനപ്പള്ളിയിലും റോഡ് നിശ്ചലമാക്കല്‍ സമരം നടത്തി. വാടാനപ്പള്ളിയില്‍ പോലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ചൊവ്വല്ലൂരില്‍ സംഘടിപ്പിച്ച സമരത്തിന് മണ്ഡലം സെക്രട്ടറി ഇര്‍ഷാദ് ചൊവ്വല്ലൂര്‍, ഭാരവാഹികളായ ശംസുദ്ദീന്‍, ശിഹാബ് ആര്‍ യു, ഷെഹീര്‍ ചൊവ്വല്ലൂര്‍പടി നേതൃത്വം നല്‍കി.
കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം ടൗണില്‍ നടത്തിയ റോഡ് നിശ്ചലമാക്കല്‍ സമരത്തിന് മണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് സൈഫുദ്ദീന്‍ തങ്ങള്‍, ഖജാഞ്ചി മജീദ് കടവല്ലൂര്‍, ഷഹീദ് കെ എം, ഷഫീക്ക് പന്നിത്തടം, കബീര്‍ പഴുന്നാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് നിശ്ചലമാക്കല്‍ സമരം നടത്തി.
ചാവക്കാട് നടന്ന സമരത്തിന് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി റ്റി എം അക്്ബര്‍, കമ്മിറ്റി അംഗം ഷമീര്‍ ബ്രോഡ്‌വേ, മുനിസിപ്പല്‍ പ്രസിഡന്റ് ഫസലുദ്ദീന്‍ നേതൃത്വം നല്‍കി.
അണ്ടത്തോട് നടന്ന സമരത്തിന് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, ട്രഷറര്‍ കരീം ചെറായി, ജബ്ബാര്‍ അണ്ടത്തോട്് നേതൃത്വം നല്‍കി. ഒരുമനയൂര്‍ മൂന്നാകല്ലില്‍ നടന്ന സമരത്തിന് ഗുരുവായൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അന്‍വര്‍ സാദാത്ത്, കമ്മിറ്റി അംഗം കെ എച്ച് ഷാജഹാന്‍, നിസാം ബുഖാറയില്‍ നേതൃത്വം നല്‍കി.
വാടാനപ്പള്ളി:പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നത്തിയ റോഡ് നിശ്ചലമാക്കല്‍ സമരത്തിന്റെ ഭാഗമായി വാടാനപ്പള്ളി സെന്ററില്‍ ദേശിയ പാത സതംഭിപ്പിച്ചു.രാവിലെ 9:30 മുതല്‍ 10 മിനിറ്റു നേരത്തെക്കായിരുന്നു പ്രതിഷേധ സമരം. ഇന്ധന വിലനിയന്ത്രണാധികാരം കുത്തകകളില്‍ നിന്നും തിരിച്ചെടുക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അധിക നികുതി ഒഴിവാക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
വാടാനപ്പള്ളി സെന്ററില്‍ കൃത്യം 9:30നു തന്നെ പ്രവര്‍ത്തകര്‍ ദേശിയ പതയിലേക്കിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചു. തുടര്‍ന്ന് പോലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് കാരണമായി.
സമരത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസ്സൈന്‍ തങ്ങള്‍, മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പാവറട്ടി, വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീസ് അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
ചേലക്കര: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനവില നികുതിക്കൊള്ളക്കെതിരേ എസ്ഡിപിഐ ചേലക്കരമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് നടത്തിയ പ്രതിക്ഷേധ സമരം ജില്ലാ സെക്രട്ടറി ഇഎം ലത്തീഫ് ഉല്‍ഘാടനം ചെയ്തു.  മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് അഷറഫ് ചേലക്കോട്, അമീന്‍ തൊഴുപാടം, മുര്‍ഷിദ് ചേലക്കര, സുലൈമാന്‍ ചേലക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top