എസ്ഡിപിഐ പ്രകടനം നടത്തി

തൃശൂര്‍: കശ്മീരിലെ എട്ടുവയസ്സുകാരി ആസിഫയെ സംഘ്പരിവാര്‍ നിഷ്ഠൂരമായി ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിവിധ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ സംഘ് പരിവാറിന്റെ വംശീയ അതിക്രമത്തിനെതിരേ പ്രതിഷേധമിരമ്പി.
സംഘ് പരിവാറിനെതിരേ ഇന്ത്യന്‍ ജനത തെരുവിലിറങ്ങുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ടൗണിലാണ് പ്രകടനം നടത്തിയത്. പ്രതിഷേധ യോഗത്തില്‍ മണ്ഡലം കമ്മിറ്റി അംഗം അന്‍സാര്‍ പ്രസംഗിച്ചു.
കാശ്മീരിലെ ആസിഫയുടെ നിഷ്ഠൂര കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എസ്ഡിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്ത്കുന്ന് ജംഗ്ഷനില്‍ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ടി എ അബ്ദുള്‍ മജീദ് പുത്തന്‍ചിറ, മണ്ഡലം പ്രതിനിധികളായ അനീസ് ചാപ്പാറ, മുഹമ്മദ് കടലായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എസ്ഡിപിഐ പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പാവറട്ടി സെന്ററില്‍ പ്രകടനം നടത്തി. ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സെന്ററില്‍ സമാപിച്ചു.
പ്രകടനത്തിന് പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ഹബീബ് എന്‍ എ, സെക്രട്ടറി അബ്ദുല്‍ ഹക്കീം, പഞ്ചായത്തിലെ വിവിധ ബ്രാഞ്ച് പ്രസിഡന്റുമാരായ ഉമ്മര്‍ ,ഷെബില്‍ പി എസ് ,ഹിലാല്‍ പോവില്‍ ,നൗഫല്‍ , സിദ്ധീഖ് , നാസര്‍ കൊറ്റോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി വാടാനപ്പള്ളി സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷെക്കിര്‍ ഷംസുദ്ദീന്‍, സെക്രട്ടറി സിറാജുദ്ദീന്‍ അറക്കവിട്ടില്‍, വൈസ് പ്രസിഡന്റ് നൗഫല്‍ വാടാനപ്പള്ളി, ജോയിന്റ് സെക്രട്ടറി അനീസ് അബ്ദുള്ള ,മജീദ്,സനോബര്‍,ഫവാസ് എന്നിവര്‍ നേത്രത്വം നല്‍കി.
എസ്ഡിപിഐ ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേച്ചേരിയില്‍ പ്രകടനം നടത്തി. പഞ്ചായത്ത് ഭാരവാഹികളായ എം കെ കമറുദ്ദീന്‍, തന്‍വീര്‍ പയ്യൂര്‍, സിയാദ് പയ്യൂര്‍, പി എച്ച് ഫൈസല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top