എസ്ഡിപിഐ പോലിസ്‌സ്റ്റേഷന്‍മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

വടകര: സ്ത്രീയെ അക്രമിച്ച പ്രതി  തിരുവള്ളൂര്‍ മുരളിയെ കോടതിയില്‍ ഹാജരാക്കാതെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വടകര പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാഷ്ട്രീയ ലാഭത്തിനായി പോലിസിനെ ചട്ടുകമാക്കി കോണ്‍ ഗ്രസ് നേതാവിനെ സംരക്ഷിച്ച  സിപിഎം  നടപടിയിലൂടെ പിണറായി സര്‍ക്കാരിന്റെ പാപ്പരത്തമാണ് പുറത്തായതെന്ന് നേതാക്കള്‍ ആരോപിച്ചു. കുറ്റിയാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്   പോലിസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടന്നത്. ജില്ലാ സെക്രട്ടറി സാലിം പുനത്തില്‍ ഉദ്ഘാടനം ചെയ്തു. പരാതി നല്‍കി രണ്ടാഴ്ചകള്‍ക്കു ശേഷം നടന്ന അറസ്റ്റ് കേവല രാഷ്ട്രീയ നാടകം ആയിരുന്നുവെന്ന്  അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെതിരേയുള്ള വകുപ്പ് അടക്കം ചാര്‍ത്തിയ കേസില്‍ സ്റ്റേഷന്‍ ജാമ്യം നല്‍കിയ നടപടി സി പി എമ്മുമായി ചേര്‍ന്ന് നടത്തിയ നാടകമാണ്. കഴിഞ്ഞ ദിവസം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ യൂഡി എഫ്  തിരുവള്ളൂര്‍ മുരളിക്കെതിരേ  അവതരിപ്പിച്ച അവിശ്വാസ പ്രമേയ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനായിരുന്നു അറസ്റ്റ്. കൃത്യമായ നിയമ നടപടി പോലിസിന്റെ ഭാഗത്ത് നിന്ന് ഇല്ലാത്തതാണ്  പ്രദേശത്ത് ക്രമസമതാനം തകരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എം റഹീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  എന്‍ കെ റഷീദ് ഉമരി, സവാദ് വടകര, മുത്തു തങ്ങള്‍ സംസാരിച്ചു. വടകര  റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ബാരിക്കേഡ് തീര്‍ത്തു പോലിസ് തടഞ്ഞു. കരീം തോടന്നൂര്‍, റസാഖ് മാക്കൂല്‍, വി പി സൂപ്പി മാസ്റ്റര്‍ മാര്‍ച്ചിന്  നേതൃത്വം നല്‍കി.

RELATED STORIES

Share it
Top