എസ്ഡിപിഐ പൊയ്ത്തുംകടവ് ബ്രാഞ്ച് സമ്മേളനം

അഴീക്കോട്: എസ്ഡിപിഐ പൊയ്ത്തുംകടവ് ബ്രാഞ്ച് സമ്മേളനം നടത്തി. പ്രസിഡന്റ് കെ പി നിയാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടത്തിയ ക്വിസ് മല്‍സരത്തില്‍ ജേതാവായ കെ സി നന്ദനയ്ക്ക് മണ്ഡലം സെക്രട്ടറി ബി പി അബ്ദുല്ല മന്ന സമ്മാനം നല്‍കി. പ്രധിനിധി സമ്മേളനം അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഫല്‍ കപ്പക്കടവ് ഉദ്ഘാടനം ചെയ്തു. സുനീര്‍ പൊയ്ത്തുംകടവ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.
അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ പി നിയാസ്(പ്രസിഡന്റ്), ജുനൈദ്(സെക്രട്ടറി), സിദ്ദീഖുല്‍ അക്ബര്‍ മംഗല(വൈസ് പ്രസിഡന്റ്), പി പി നവാസ്(ജോയിന്റ് സെക്രട്ടറി), ടി വി റഹീം(ഖജാഞ്ചി). ബി പി അബ്ദുല്ല മന്ന തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. വേനല്‍ കാലത്തെ കുടിവെള്ള ക്ഷാമം മുന്നില്‍ക്കണ്ട് ശ്വാശത പരിഹാരം കാണാന്‍ പഞ്ചായത്തിന് നിവേദനം നല്‍കാനും ശക്തമായി ഇടപെടാനും തീരുമാനിച്ചു.

RELATED STORIES

Share it
Top