എസ്ഡിപിഐ പൊതുയോഗവും സ്‌നേഹാദരവും

പാഴൂര്‍: എസ്ഡിപിഐ പാഴൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ ദുരന്തനിവാരണ പ്രവര്‍ത്തനത്തിറങ്ങിയ നാട്ടുകാരെയും എസ്ഡിപിഐ വോളന്റിയര്‍മാരെയും ആദരിച്ചു.
നിപാ വൈറസ് ബാധയേറ്റ രോഗികളെ ചികില്‍സിച്ച രണ്ട് നഴ്‌സുമാര്‍, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍, കരാട്ടേ ടൂര്‍ണമെന്റില്‍ ബ്ലാക്ക് ബെല്‍റ്റ് വാങ്ങിയവര്‍ എന്നിവരെയും അനുമോദിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള മൊമന്റോ വിതരണം വാര്‍ഡ് മെമ്പര്‍ ലിനി ചോലക്കല്‍ നിര്‍വഹിച്ചു. മുഹമ്മദ്, വി ടി ആലിക്കുട്ടി, കോമു മോയിന്‍ഹാജി സംബന്ധിച്ചു. പൊതുസമ്മേളനം എസ്ഡിപിഐ കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഫിര്‍ഷാദ് കമ്പിളിപ്പറമ്പ് നിര്‍വഹിച്ചു. മലപ്പുറം ജില്ലാ എസ്ഡിടിയു പ്രസിഡന്റ് ബാബുമണി കരുവാരക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി. സി കെ മുഹ്‌യുദ്ദീന്‍, ഡോ. സി കെ അഹമ്മദ്, കെ സി മുജീബ്, അസീസ് കിളിക്കോട്, സിദ്ദീഖ് സംസാരിച്ചു.

RELATED STORIES

Share it
Top