എസ്ഡിപിഐ പൊതുയോഗം

താനൂര്‍: എസ്ഡിപിഐ ഒഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയും മമ്പുറം തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി പുല്‍പറമ്പിലെ  ലക്ഷം വീട് കോളനി വാസികള്‍ക്ക് നിര്‍മിച്ച കുടിവെള്ള പദ്ധതി സമര്‍പണത്തിന്റെ ഭാഗമായി പുല്‍പറമ്പില്‍ സംഘടിപ്പിച്ച എസ്ഡിപിഐ പൊതുയോഗം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്്ഘാടനം ചെയ്തു.
എസ്ഡിപിഐ ഒഴൂര്‍ പഞ്ചായത്ത്  പ്രസിഡന്റ് ഷാനവാസ് അധ്യക്ഷത വഹിച്ചു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ബാബുമണി കരുവാരകുണ്ട് മുഖ്യപ്രഭാഷണം നടത്തി, എന്‍ സിദ്ദിഖ്, കുഞ്ഞിമുഹമ്മദ് സംസാരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഖത്തര്‍) ജില്ലാ പ്രസിഡന്റ്  വി സംസുദീന്‍, മണ്ഡലം പ്രസിഡന്റ് സി സുലൈമാന്‍,  ദാസന്‍ ഒഴൂര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top