എസ്ഡിപിഐ പൂന്തുറ സിറ്റി സമ്മേളനം

പൂന്തുറ: എസ്ഡിപിഐ പൂന്തുറ സിറ്റി സമ്മേളനം മാണിക്യംവിളാകം ഗൗരി ലങ്കേശ് നഗറില്‍ സിറ്റി പ്രസിഡന്റ് പതാക ഉയര്‍ത്തിയതോടെ ആരംഭിചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. സമ്മേളനം മുന്‍ ജില്ലാ പ്രസിഡന്റ് കരമന റസാക്കിനും, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബിനും രക്തസാക്ഷികള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.
സിറ്റി പ്രസിഡന്റ് ഷംനാദ് അധ്യക്ഷത വഹിച്ചു. സിറ്റി സെക്രട്ടറി റഫീക്ക് ബീമാപള്ളി കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയും തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് കണ്‍വീനര്‍ മഹ്ശൂക്ക് വള്ളകടവ് നിയന്ത്രിച്ചു. ഭാരവാഹികളായി ഷംനാദ് (പ്രസിഡന്റ്), സിദ്ദീഖ് (സെക്രട്ടറി), റഫീക്ക് (വൈസ് പ്രസിഡന്റ്), സുല്‍ഫി, സുബൈര്‍ (ജോയിന്റ് സെക്രടറിമാര്‍), ഷാഫി (ഖജാഞ്ചി) തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ബീമാപള്ളിയില്‍ നിന്നും ആരംഭിച്ച പ്രകടനം പൂന്തുറ എസ്എം ലോക്ക് ചുറ്റി സമ്മേളന നഗരിയില്‍ സമാപിച്ചു.

RELATED STORIES

Share it
Top