എസ്ഡിപിഐ പിന്തുണ; കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു

മലപ്പുറം:  കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട മതേതര മുന്നണി സ്ഥാനാര്‍ത്ഥി പി ഗീത രാജിവച്ചു. എസ്ഡിപിഐ പിന്തുണയോടെയാണ് വിജയിച്ചത് എന്ന കാരണത്താലാണ് രാജി. ഒന്നേമുക്കാലോടുകൂടിയാണ് ഗീത രാജിവച്ചതായി പ്രഖ്യാപിച്ചത്.അധ്യക്ഷ സഥാനം ഉറപ്പിക്കാന്‍ സിപിഎം, കോണ്‍ഗ്രസ് കക്ഷികളടങ്ങുന്ന മതേതര മുന്നണി എസ്ഡിപിഐ പിന്തുണ സ്വീകരിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഗീത രാജിവച്ചത്.
എസ് ഡി പി ഐ പിന്തുണയില്‍ മുസ് ലിം ലീഗിലെ കെ സി ഷീബയെ 19നെതിരെ 20 വോട്ടു നേടിയാണ് മതേതര മുന്നണി സ്ഥാനാര്‍ഥി ഗീത ജയിച്ചത്. ഒരു സിപിഎം കൗണ്‍സിലറുടെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് എസ്ഡിപിഐയുടെ പിന്തുണ തേടിയിരുന്നത്.

RELATED STORIES

Share it
Top