എസ്ഡിപിഐ പരിസ്ഥിതി പ്രചാരണം

വളപട്ടണം: എസ്ഡിപിഐ സംഘടിപ്പിക്കുന്ന ഹരിത നാട്, ഹരിത ഭൂമി പരിസ്ഥിതി പ്രചാരണത്തിന്റെ വളപട്ടണം പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം നൗഫല്‍ കപ്പക്കടവ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വൃക്ഷത്തൈ വിതരണം റിജാസ് മന്നക്ക് നല്‍കി എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സഈദ് നിര്‍വഹിച്ചു. സെക്രട്ടറി നസീര്‍, മില്‍റോഡ് ബ്രാഞ്ച് പ്രസിഡന്റ് റഈസ് എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top