എസ്ഡിപിഐ പട്ടിക്കര ബ്രാഞ്ച് സമ്മേളനം

കേച്ചേരി: എസ്ഡിപിഐ പട്ടിക്കര ബ്രാഞ്ച് സമ്മേളനം മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പാവറട്ടി ഉദ്ഘാടനം ചെയ്തു. പട്ടിക്കര എംഎംഎല്‍പി സ്‌കൂളില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ബ്രാഞ്ച്് പ്രസിഡന്റ് എം എ റാഷിദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി എച്ച് ഫൈസല്‍(പ്രസിഡന്റ്), സി ഇ ഹുസൈന്‍(സെക്രട്ടറി), കെ എ ഖാലിദ്(വൈസ് പ്രസിഡന്റ്), എം കെ കമറുദ്ദീന്‍(ജോയിന്റ് സെക്രട്ടറി), നൗഷാദ് പട്ടിക്കര(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി ഇര്‍ഷാദ് ചൊവ്വല്ലൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സൈക്കിള്‍ സ്ലോ റേസിങ് മല്‍സരം സംഘടിപ്പിച്ചു. ചടങ്ങില്‍ മിസ്റ്റര്‍ തൃശൂര്‍ റഖീബ് റഷീദിനെ ഉപഹാരം നല്‍കി ആദരിച്ചു.

RELATED STORIES

Share it
Top