എസ്ഡിപിഐ പട്ടാമ്പി മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍

പട്ടാമ്പി: എസ്ഡിപിഐ പട്ടാമ്പി മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ പട്ടാമ്പി കാര്‍ഷിക ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര സ്വാഗതം പറഞ്ഞു.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കൈപ്പുറം അധ്യക്ഷത വഹിച്ചു.അലവി മാസ്റ്റര്‍ (ജില്ലാ ജനറല്‍ സെക്രട്ടറി ),അബ്ദുല്‍ മജീദ് കെ എ (ജില്ലാ ട്രഷറര്‍ ), അസീസ് തിരുവേഗപ്പുറ (ജില്ലാ കമ്മറ്റി അംഗം ), സുബൈര്‍ വല്ലപ്പുഴ (സെക്രട്ടറി, ഖത്തര്‍ ഇന്ത്യ സോഷ്യല്‍ ഫോറം ) തുടങ്ങിയവര്‍ ര്‍ സംസാരിച്ചു.കൊല്ലങ്കോട്: എസ്ഡിപിഐ നെന്‍മാറ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗം ഉമൈബ കൊടുവായൂര്‍, നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ് ചുള്ളിയാര്‍, സെക്രട്ടറി ഫിറോസ് പുതുനഗരം, ട്രഷറര്‍ ഹബീബ് റഹ്മാന്‍, എസ് ഡി ടി യു മേഖലാ സെക്രട്ടറി സിറാജ് പുതുനഗരം, ജമാല്‍ വടവന്നൂര്‍  സംബന്ധിച്ചു.

RELATED STORIES

Share it
Top