എസ്ഡിപിഐ പഞ്ചായത്ത് സമ്മേളനം

അഴീക്കോട്: എസ്ഡിപിഐ അഴീക്കോട് പഞ്ചായത്ത് സമ്മേളനത്തിനു പഞ്ചായത്ത് പ്രസിഡന്റ് നൗഫല്‍ കപ്പക്കടവ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ബി ശംസുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സുനീര്‍ പൊയ്ത്തുംകടവ് റിപോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: നൗഫല്‍ കപ്പക്കടവ്(പ്രസിഡന്റ്), സിദ്ദീഖുല്‍ അക്ബര്‍ മംഗല(സെക്രട്ടറി), റിയാസ് കപ്പക്കടവ്(വൈസ് പ്രസിഡന്റ്), ഷഫീര്‍(ജോയിന്റ് സെക്രട്ടറി), റഹീം പൊയ്ത്തുംകടവ്(ഖജാഞ്ചി), സൈഫുദ്ദീന്‍ പൂതപ്പാറ, സുനീര്‍ പൊയ്ത്തുംകടവ്(കൗണ്‍സിലര്‍മാര്‍). മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, വൈസ് പ്രസിഡന്റ് ദുജാന്‍ മന്ന എന്നിവര്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി സിദ്ധീഖ് സംസാരിച്ചു.
വളപട്ടണം: എസ്ഡിപിഐ വളപട്ടണം പഞ്ചായത്ത് സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഭാരവാഹികള്‍: സഈദ്(പ്രസിഡന്റ്), നസീര്‍(സെക്രട്ടറി), അബ്ദുല്‍ ലത്തീഫ്(വൈസ് പ്രസിഡന്റ്), റാഷിദ്(ജോയിന്റ് സെക്രട്ടറി), റസല്‍(ഖജാഞ്ചി). മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top