എസ്ഡിപിഐ പഞ്ചായത്ത്് സമ്മേളനം സമാപിച്ചു

ഇരിട്ടി: രണ്ടുദിവസമായി നടന്നുവന്ന എസ്ഡിപിഐമുഴക്കുന്ന് പഞ്ചായത്ത് സമ്മേളനം സമാപിച്ചു. കാപ്പുംകടവില്‍ നിന്നാരംഭിച്ച പ്രകടനം അയ്യപ്പന്‍കാവില്‍ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി ബഷീര്‍, ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, സജീര്‍ കീച്ചേരി, എസ് നൂറുദ്ദീന്‍, റാഷിദ് ആറളം സംസാരിച്ചു. ഭാരവാഹികള്‍:  എ പി കുഞ്ഞഹമ്മദ് (പ്രസിഡന്റ്), ജലീല്‍ മൗലവി (വൈസ് പ്രസിഡന്റ്), കെ നൗഫല്‍ (ജനറല്‍ സെക്രട്ടറി), സി സായിസ് (ജോയിന്റ് സെക്രട്ടറി), കെ കെ ഷഫീഖ് (ഖജാഞ്ചി).

RELATED STORIES

Share it
Top