എസ്ഡിപിഐ നേതൃസംഗമം ഇന്ന്

കുന്നംകുളം: എസ്ഡിപിഐ ബ്രാഞ്ച്, പഞ്ചായത്ത്, മണ്ഡലം, ജില്ലാതലം വരെയുള്ള ഭാരവാഹികളുടെ ഏകദിന നേതൃസംഗമം ഇന്ന് രാവിലെ 10 മുതല്‍ വൈകിയിട്ട് 5.30 വരെ കുന്നംകുളം ടൗണ്‍ ഹാളില്‍ നടക്കും. സംഗമത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി  നിര്‍വഹിക്കും. ജില്ല പ്രസിഡന്റ് ഇ എം ലത്തീഫ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന സെക്ഷനുകളില്‍ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസ്മാന്‍ സംസാരിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി  കെ വി അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, സെക്രട്ടറിമാരായ അഷ്‌റഫ് വടക്കൂട്ട്, അസുബ്രമണിയന്‍, ഖജാഞ്ചി ഷെമീര്‍ ബ്രോഡ്‌വെ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ഫാറൂഖ്, ആര്‍ വി ഷെഫീര്‍  സംഗമത്തിന് നേതൃത്യം നല്‍കും. വൈകീട്ട് 6 ന് കുന്നംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തില്‍ കുന്നംകുളം സെന്ററില്‍ ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കും. സ്വീകരണ യോഗം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കബീര്‍ പഴുന്നാന അധ്യക്ഷത വഹിക്കുമെന്നും മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഫി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top