എസ്ഡിപിഐ നേതാവിന്റെ വധം : കല്ലട്ക്കയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പ്രകോപനവുമായി ആര്‍എസ്എസ്ചിത്രങ്ങള്‍ക്ക് കടപ്പാട് : കോസ്റ്റല്‍ ഡൈജസ്റ്റ്

മംഗളുരു : എസ്.ഡി.പി.ഐ.നേതാവ് മുഹമ്മദ് അഷ്‌റഫിനെ (35) ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ കര്‍ണാടകത്തിലെ ബണ്ഡ്വാള്‍ താലൂക്കിലെ കല്ലട്ക്കയില്‍ സംഘര്‍ഷാവസ്ഥ. അഷ്‌റഫിന്റെ കൊലപാതകത്തെത്തുടര്‍ന്ന് അടച്ചിട്ട കടകള്‍ ബലമായി തുറപ്പിക്കാന്‍ ആര്‍എസ്എസ് നേതാവ് ശ്രമിച്ചത് സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കി.
ബണ്ട്വാളിലും സമീപപ്രദേശങ്ങളിലും വ്യാപകമായി സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളില്‍ കടകളെല്ലാം ഉടന്‍ തന്നെ അടയ്ക്കാനും വ്യാപാരം അവസാനിപ്പിക്കാനും പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അടച്ചിട്ട കടകള്‍ ബലമായി തുറപ്പിക്കാന്‍ ആര്‍ എസ് എസ് നേതാവ് പ്രഭാകര്‍ ഭട്ടും അനുയായികളും ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. സംഘര്‍ഷം രൂക്ഷമായതോടെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഭട്ട് ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉഡുപ്പി, ചിക്കമംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും പോലീസ് സംഘങ്ങള്‍ ഉടന്‍ തന്നെ ബണ്ട്വാളിലെത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
എസ്ഡിപിഐയുടെ ബണ്ട്വാള്‍ അമ്മുഞ്ഞെ യുനിറ്റ് പ്രസിഡന്റും മള്ളുരു കളായിയില്‍ താമസക്കാരനുമായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് അഷ്‌റഫ്.

RELATED STORIES

Share it
Top