എസ്ഡിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജാമ്യം

കൊച്ചി: എസ്ഡിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും അന്യായമായി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത 132 എസ്ഡിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതേത്തുടര്‍ന്ന് ഇവര്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇന്നലെ രാത്രിയോടെ പുറത്തിറങ്ങി. കഴിഞ്ഞദിവസമാണ് പോലിസ് വ്യാപകമായി എസ്ഡിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും അന്യായമായി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

RELATED STORIES

Share it
Top