എസ്ഡിപിഐ നെയ്യാറ്റിന്‍കര മണ്ഡലം പ്രതിനിധിസഭ

ബാലരാമപുരം: എസ്ഡിപിഐ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രതിനിധിസഭ നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച പ്രതിനിധിസഭ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെ നീണ്ടു. ജില്ലാ കമ്മിറ്റി അംഗങ്ങളായ തച്ചോണം നിസാമുദ്ദീന്‍, അഷ്‌റഫ് മൗലവി പ്രാവച്ചമ്പലം, ജലീല്‍ കരമന പ്രതിനിധിസഭ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി സജീവ് വഴിമുക്ക് (പ്രസിഡന്റ്), ഹക്കീംഷാ (ജനറല്‍ സെക്രട്ടറി), നൂറുല്‍ അമീന്‍ (വൈസ് പ്രസിഡന്റ്), സുല്‍ഫി, സബീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സുനീര്‍, നിസാം, നൗഫല്‍, ഹുസൈന്‍ (എക്‌സിക്യുട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top