എസ്ഡിപിഐ നിരോധനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് തോമസ് ഐസക്


കോട്ടക്കല്‍ : എസ് ഡി പി ഐ നിരോധനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് മന്ത്രി തോമസ് ഐസക്. പ്രവാസി യുമായി ബന്ധപ്പെട്ട് മാണി ഉന്നയിച്ച ആരോപണങ്ങളെ ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ കോട്ടക്കലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എസ് ഡി പി ഐ ക്കെതിരായ രാഷ്ട്രീയ സമരത്തില്‍ മഹാരാജാസ് കൊലപാതകത്തിന് പശ്ചാത്തലത്തില്‍ സിപിഎം പൂര്‍ണമായും ജയിച്ചിരിക്കുന്നുവെന്നും ഐസക് അവകാശപ്പെട്ടു.
പ്രശ്‌നത്തില്‍ അവരെ പിന്തുണക്കാനോ പിന്താങ്ങാനും ആരും മുന്നോട്ടു വന്നിട്ടില്ല.  ഈ മാറ്റം എസ് ഡി പി ഐക്കാരും മനസ്സിലാക്കി അവരുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തണം. മുന്‍കാലങ്ങളില്‍ ഇവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ജനാധിപത്യത്തിന്റെയും പൗരാവകാശത്തിനും പേരില്‍ ഒരു ചെറിയ വിഭാഗം ഇവരെ പിന്തുണച്ചിരുന്നു. ഇന്ന് എന്നാല്‍ അവരും ഇപ്പോള്‍ ഇല്ല.  ജാതിമത വര്‍ഗീയ ശക്തികളുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ല,  ഉണ്ടാവുകയുമില്ല. ഐസക്ക് വ്യക്തമാക്കി

RELATED STORIES

Share it
Top