എസ്ഡിപിഐ ദേശീയ നേതൃത്വത്തിന് സ്വീകരണം

തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉള്‍പ്പെടെയുള്ള ദേശീയ ഭാരവാഹികള്‍ക്ക് 25ന് തലസ്ഥാനത്ത് സ്വീകരണം നല്‍കും. പരിപാടിയുടെ വിജയത്തിനായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 25ന് വൈകീട്ട് 4.30ന് പാളയത്ത് നിന്ന് തുടങ്ങുന്ന പരിപാടി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. സ്വാഗതസംഘം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ അഷറഫ് മൗലവി (ചെയര്‍മാന്‍), തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍ (ജനറല്‍ കണ്‍വീനര്‍), കെ എസ് ഷാന്‍, അജ്മല്‍ ഇസ്മായില്‍, പി കെ ഉസ്മാന്‍, സിയാദ്, അഷറഫ് പ്രാവചമ്പലം, എ കെ സലാഹുദ്ദീന്‍, ഷറാഫത്, ഷബീര്‍ ആസാദ്, ശിഹാബുദ്ദീന്‍ മന്നാനി, ഷാഹുല്‍ ഹമീദ്, ജോണ്‍സണ്‍, ഷമീര്‍, സിയാദ്കുട്ടി, എ ഇബ്രാഹിംകുട്ടി, എകെ ഷെരീഫ്,സ്വാഗതസംഘത്തിന് നേതൃത്വംനല്‍കും.

RELATED STORIES

Share it
Top