എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. 2018-2021 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ നേതാക്കള്‍ക്ക് ഗാന്ധിപാര്‍ക്കില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് വൈകീട്ട് 4.30ന് പാളയം രക്തസാക്ഷിമണ്ഡപത്തിനു സമീപത്തു നിന്നു സ്വീകരണ റാലിയോടെ നേതാക്കളെ ഗാന്ധിപാര്‍ക്കിലേക്ക് ആനയിച്ചു. ദേശീയ പ്രസിഡന്റ് എം കെ ഫൈസി, വൈസ് പ്രസിഡന്റുമാരായ പ്രഫ. നസ്നീന്‍ ബീഗം (കര്‍ണാടക), ദഹലാന്‍ ബാഖവി (തമിഴ്നാട്), ആര്‍ പി പാണ്ഡെ (ഡല്‍ഹി), ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷെഫി (രാജസ്ഥാന്‍), അബ്ദുല്‍ മജീദ് മൈസൂര്‍ (കര്‍ണാടക), ഖജാഞ്ചി അഡ്വ. സാജിദ് സിദ്ദീഖി (മധ്യപ്രദേശ്), സെക്രട്ടറിമാരായ അബ്ദുല്‍ വാരിസ് (ആന്ധ്രപ്രദേശ്), അല്‍ഫോന്‍സോ ഫ്രാങ്കോ (കര്‍ണാടക), ഡോ. മെഹബൂബ് ഷെരീഫ് ആവാദ് (കര്‍ണാടക), യാസ്മിന്‍ ഫാറൂഖി (രാജസ്ഥാന്‍), സീതാറാം കോയിവാല്‍ (ഡല്‍ഹി), ഡോ. തസ്ലീം അഹമ്മദ് റഹ്മാനി (ഡല്‍ഹി) എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

RELATED STORIES

Share it
Top