എസ്ഡിപിഐ ദേശീയ കാംപയിന്‍: തെരുവുനാടകം ഇന്നു മുതല്‍

കണ്ണൂര്‍: 'നിവര്‍ന്നുനില്‍ക്കുക, മുട്ടിലിഴയരുത്' എന്ന പ്രമേയത്തില്‍ വര്‍ഗീയ ഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായുള്ള തെരുവുനാടകം ഇന്നുതുടങ്ങും. ജില്ലയില്‍ രണ്ടു ടീമുകളായാണ് നാടകം അവതരിപ്പിക്കുന്നത്. മൈത്രിയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കണ്ണൂര്‍ ദേശീയ കലാസംഘം അവതരിപ്പിക്കുന്ന 'മൗനമായിരിക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശം' എന്ന നാടകം ജില്ലയില്‍ 42 കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും.
രാവിലെ 10നു ഇരിക്കൂറില്‍ ആദ്യ അവതരണം നടക്കും. തുടര്‍ന്ന് 11.30-ഉളിക്കല്‍, 12.30-ഇരിട്ടി, 2.30-കാക്കയങ്ങാട്, 3.30-പുന്നാട്, 6.30-19ാംമൈല്‍ എന്നിവിടങ്ങളില്‍ അവതരിപ്പിക്കും. 22നു രാവിലെ രാവിലെ 10നു ശിവപുരം, 11.30-ഉരുവച്ചാല്‍, 12.15-കൂത്തുപറമ്പ്, 2.30-പാനൂര്‍, 3.15-കടവത്തൂര്‍, 5.30-പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലും 23ന് രാവിലെ 10നു തലശ്ശേരി പുതിയ ബസ് സ്റ്റാന്റ്, 10.45-തലശ്ശേരി പഴയ സ്റ്റാന്റ്, 12.00-മുഴപ്പിലങ്ങാട്, 2.00-എടക്കാട്, 3.00-ചാല, 4.15-ചക്കരക്കല്ല്, 5.15-അഞ്ചരക്കണ്ടി, 6.30 മമ്പറം എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.
താഴെചൊവ്വയിലാണ് രണ്ടാമത് ജാഥയുടെ തുടക്കം. 11.00-തയ്യില്‍, 12.00-സിറ്റി, 2.00-കാല്‍ടെക്‌സ്, 3.00-സ്‌റ്റേറ്റ് ബേങ്ക്, 4.15-ചാലാട്, 5.15-കക്കാട്, 6.15-വാരം, 7.00-മുണ്ടേരി എന്നിവിടങ്ങളില്‍ അവതരിപ്പിക്കും. 22നു രാവിലെ 10നു കണ്ണാടിപറമ്പ്, 11.00-കമ്പില്‍, 12:15-മയ്യില്‍, 2:30-ശ്രീകണ്ഠാപുരം, 4:15-ചിറവക്കല്‍, 5:15-തളിപറമ്പ് മന്ന, 6.15-തളിപറമ്പ് ടൗണ്‍. 23ന് രാവിലെ 10.00-പയ്യന്നൂര്‍, 11.15 പിലാത്തറ, 12.15 പഴയങ്ങാടി, 2.30-മട്ടാമ്പ്രം, 4-45-ചെറുകുന്ന്, 5.30-പാപ്പിനിശേരി, 6.15 വന്‍കുളത്തുവയല്‍, 7.00 പുതിയതെരു.
കാംപയിന്റെ ഭാഗമായുള്ള അഴീക്കോട് മണ്ഡലം പ്രസിഡന്റ് സി മഷൂദ് നയിക്കുന്ന ജാഥ കമ്പില്‍ ടൗണില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം തിരുവട്ടൂര്‍ നയിക്കുന്ന ജാഥ പരിയാരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പും പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് കെ മുഹമ്മദലി നയിക്കുന്ന ജാഥ ഇരിട്ടിയില്‍ ജില്ലാ സെക്രട്ടറി ഹാറൂണ്‍ കടവത്തൂരും മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി റഫീഖ് നയിക്കുന്ന ജാഥ കണ്ണവത്ത് ജില്ലാ കമ്മിറ്റിയംഗം ബി ശംസുദ്ദീന്‍ മൗലവിയും കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി മഹ്മൂദ് നയിക്കുന്ന ജാഥ പഴയങ്ങാടിയില്‍ ജില്ലാ കമ്മിറ്റിയംഗം സി എം നസീറും ഉദ്ഘാടനം ചെയ്യും.
എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് കെ ഇബ്രാഹീം നയിക്കുന്ന വാഹനജാഥ ജില്ലാ സെക്രട്ടറി ഹാറൂണ്‍ കടവത്തൂര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബസ് സ്റ്റാന്റില്‍ നടന്ന പൊതുയോഗം എസ്ഡിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top