എസ്ഡിപിഐ തിരൂര്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച്

തിരുര്‍: പ്രളയക്കെടുതി ദുരിതാശ്വാസ സഹായം അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂര്‍ താലൂക്ക് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധമാര്‍ച്ച് എസ്ഡിപിഐ ജില്ല കമ്മിറ്റി അംഗം അഡ്വ. കെ സി നസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രളയം രൂക്ഷമായി ബാധിച്ച പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട് തുടങ്ങിയ വില്ലേജുകളില്‍ ആയിരക്കണക്കിന് അര്‍ഹരായ ആളുകള്‍ക്ക് ദുരിതാശ്വാസ സഹായ വിതരണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കുട്ടികളില്‍ നിന്നുവരെ ദുരിതാശ്വാസ ഫണ്ട് പിരിച്ച സര്‍ക്കാര്‍ അര്‍ഹരായ ആളുകളെ തഴഞ്ഞ നടപടി ഒരിക്കലും നീതീകരിക്കാന്‍ ആവില്ല.
അനര്‍ഹരായ ആളുകള്‍ക്ക് പണം നല്‍കിയിട്ടും ഇരകള്‍ക്കു സഹായം നല്‍കാത്ത സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ ആവില്ലെന്നും അനര്‍ഹര്‍ കൈപ്പറ്റിയ പണം തിരിച്ചുപിടിച്ച് അര്‍ഹര്‍ക്കു വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐ മണ്ഡലം നേതാക്കള്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ രണ്ടായിരത്തില്‍പരം ആളുകള്‍ക്ക് ഉടന്‍ സഹായം നല്‍കുമെന്ന് ഡെപ്യുട്ടി തഹസില്‍ദാര്‍ എസ്ഡിപിഐ നേതാക്കളോട് പറഞ്ഞു. ഉപരോധ സമരത്തിന് മണ്ഡലം പ്രസിഡന്റ് നസീം എന്ന അലവി കണ്ണംകുളം, മണ്ഡലം സെക്രട്ടറി, എസ്ഡിപിഐ തിരൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് അനസ് തിരൂര്‍ സംസാരിച്ചു.
പ്രതിഷേധ മാര്‍ച്ചിന് മണ്ഡലം നേതാക്കളായ യാഹു പത്തമ്പട്, റഫീഖ് തിരൂര്‍, മുസ്തഫ പൊന്മുണ്ടം, അബ്ദുറസാഖ് തൃപ്രങ്ങോട്, ശംസുദ്ധീന്‍ പുറത്തൂര്‍, ഗഫൂര്‍ മംഗലം, ഷാഹുല്‍ ഹമീദ് തലക്കാട്, സകീര്‍ വെട്ടം, അദ്ദുറസാഖ് ചെറിയമുണ്ടം നേതൃത്വം നല്‍കി. തിരൂര്‍ റിങ് റോഡ് പരിസരത്തു നിന്ന് തുടങ്ങിയ മാര്‍ച്ച് തിരൂര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ തിരൂര്‍ പോലിസ് തടഞ്ഞു. മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.

RELATED STORIES

Share it
Top