എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് സമ്മേളനം

പട്ടാമ്പി: എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് സമ്മേളനത്തിനു മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ മുഹമ്മദ് മൗലവി പതാക ഉയര്‍ത്തിയതോടെ  തുടക്കമായി. മണ്ഡലം സെക്രട്ടറി സിദ്ധിഖ് തോട്ടിന്‍കര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നുവര്‍ഷത്തേ റിപോര്‍ട്ട് ഷെമീര്‍ പുഴക്കല്‍ അവതരിപ്പിച്ചു.
ഭാരവാഹി തിരഞ്ഞെടുപ്പിന് ഹമീദ് കൈപ്പുറം, യൂസഫ് കാരക്കാട്, ഷൗക്കത്ത് കാരക്കുത്ത്, മുസ്തഫ വല്ലപ്പുഴ, വാസു വല്ലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കൈപ്പുറം സെന്ററില്‍ പ്രകടനം നടത്തി.
പുതിയ പഞ്ചായത്ത് ഭാരവാഹികളായി ഷെമീര്‍ പുഴക്കല്‍(പ്രസിഡന്റ്), മുഹമ്മദ് കുട്ടി പൈലിപുറം (വൈസ് പ്രസിഡന്റ്) മന്‍സൂര്‍ പുളിക്കല്‍ (സെക്രട്ടറി),അബ്ദുറഹ്മാന്‍ വിളത്തൂര്‍, സജീര്‍ ബാബു പാറമ്മല്‍(ജോ. സെക്രട്ടറി) സിറാജ് കൈപ്പുറം(ട്രഷറര്‍), അസീസ് തിരുവേഗപ്പുറ, മുഹമ്മദ് മൗലവി, ടി കെ നാസര്‍, നൗഷാദ് വെസ്റ്റ് കൈപ്പുറംഹക്കിം തിരുവേഗപ്പുറ (എക്‌സിക്യുട്ടീവ് മെംബര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top