എസ്ഡിപിഐ താനൂര്‍ പ്രതിനിധിസഭ

താനൂര്‍: കോര്‍പറേറ്റുകളും ഫാസിസ്റ്റുകളും രാജ്യത്തെ വരിഞ്ഞു മുറുക്കികൊണ്ടിരിക്കുകയാണന്ന് ബാബുമണി കരുവാരകുണ്ട് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ് ഇന്ത്യയിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും നോട്ട് നിരോധനം കൊണ്ടും ജിഎസ്ടി കൊണ്ടും സാദാരണ വ്യക്തികള്‍ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും നേട്ടം മുഴുവന്‍ കുത്തകകള്‍ക്ക് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും എസ്ഡിടിയു മലപ്പുറം ജില്ലാ പ്രസിഡന്റ് ബാബു മണി കരുവാരകുണ്ട് പറഞ്ഞു.
താനാളൂരില്‍ താനൂര്‍ മണ്ഡലം പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. എസ്ഡിപിഐ താനൂര്‍ മണ്ഡലം പുതിയ കമ്മറ്റി നിലവില്‍ വന്നു സി എം സദഖത്തുല്ല(താനൂര്‍) പ്രസിഡന്റ്, ലത്തീഫ് പാലേരി(ഒഴൂര്‍)സെക്രട്ടറി,എം ടി അബ്ദുറഹ്മാന്‍(താനാളൂര്‍)ട്രഷറര്‍,സഹ ഭാരവാഹികള്‍ ടി വി ഉമ്മര്‍കോയ,സി സുലൈമാന്‍ വൈസ് പ്രസിഡന്റ്മാര്‍,പനയത്തില്‍ ഹംസഹാജി,എം പി സര്‍ഫാസ് ജോ: സെക്രട്ടിമാര്‍ .കമ്മറ്റി അംഗങ്ങളായി സി പി ഗഫൂര്‍, എം മൊയ്തീന്‍ കുട്ടി എന്നിവരെയും തിരഞ്ഞെടുത്തു താനാളൂരില്‍ നടന്ന മണ്ഡലം പ്രതിനിധി സഭ എസ്ഡിടിയു മലപ്പുറം ജില്ലാ പ്രസിഡന്റ് ബാബു മണി കരുവാരകുണ്ട ഉത്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സൈതലവിഹാജി,സി സുലൈമാന്‍,പി റഫീഖ്.സദക്കത്തുല്ല, ലത്തീഫ് പാലേരി,സംസാരിച്ചു. സൈദലവിഹാജി,റഫീഖ് നിയന്ത്രിച്ചു. സി സുലൈമാന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top