എസ്ഡിപിഐ തലശ്ശേരി മണ്ഡലം സമ്മേളനം

തലശ്ശേരി: എസ്ഡിപിഐ തലശ്ശേരി മണ്ഡലം പ്രതിനിധി സമ്മേളനം കനക് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി മുഹമ്മദ് ശബീര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ജലീല്‍ സഖാഫി പ്രഭാഷണം നടത്തി. പി കെ അബ്ദുല്‍ അസീസ്, എ സി ജലാലുദ്ദീന്‍, നൗഷാദ് ബംഗ്ല, റാസിഖ് സംസാരിച്ചു. ഭാരവാഹികള്‍: അഡ്വ. കെ സി മുഹമ്മദ് ഷബീര്‍ (പ്രസിഡന്റ്), പി കെ അബ്ദുല്‍ അസീസ് (വൈസ് പ്രസിഡന്റ്), നൗഷാദ് ബംഗ്ല
(സെക്രട്ടറി), എ സഗീര്‍ (ജോയിന്റ് സെക്രട്ടറി). അശ്‌റഫ് (ഖജാഞ്ചി). ധര്‍മടം മണ്ഡലം പ്രസിഡന്റ് മുസ്തഫ, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തിരഞ്ഞെടുപ്പ്് നിയന്ത്രിച്ചു.

RELATED STORIES

Share it
Top