എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍

മലപ്പുറം: പുത്തനത്താണി മലബാര്‍ഹൗസില്‍ ചേര്‍ന്ന എസ്ഡിപിഐ ജനപ്രതിനിധി സഭ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാര്‍ട്ടിക്ക് ജനപിന്തുണ വര്‍ദ്ധിക്കുന്ന സാഹചര്യമാണു നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവതലമുറ അരാഷ്ട്രിയ വല്‍ക്കരിക്കപ്പെടാന്‍ കാരണം സാമ്പ്രദായിക പാര്‍ട്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ സമകാലിക രാഷ്ട്രീയം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി അബ്ദുല്‍ ഹമീദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സി പി എ ലത്തീഫ് (ജില്ലാ പ്രസിഡന്റ്), എ കെ അബ്ദുല്‍ മജീദ് (ജനറല്‍ സെക്രട്ടറി), സൈതലവി ഹാജി (ഖജാഞ്ചി), വി ടി ഇഖ്‌റാമുല്‍ ഹഖ്, അഡ്വ.സാദിഖ് നടുത്തൊടി (വൈസ് പ്രസിഡന്റുമാര്‍), ഷൗക്കത്ത് കരുവാരകുണ്ട്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബീരാന്‍ കുട്ടി, ഹംസ മഞ്ചേരി, മുസ്തഫ (സെക്രട്ടറിമാര്‍), കമ്മിറ്റി അംഗങ്ങള്‍: ജലീല്‍ നീലാമ്പ്ര, സലീം കുറ്റിപ്പുറം, ബാബു മണി കരുവാരക്കുണ്ട്, അഡ്വ. കെ സി നസീര്‍, ഹംസ അങ്ങാടിപ്പുറം എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ചന്ദ്രിക ഫോട്ടോഗ്രാഫറെ ആര്‍എസ്എസുകാര്‍ മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമിച്ചിട്ടും കാര്യമായി പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് മുസ്്‌ലിംലീഗ് അധപ്പതിച്ചത് സമുദായം ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ടെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ. കെ സി നസീര്‍ പ്രമേയം അവതരിപ്പിച്ചു.
പുതിയ ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ്, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top