എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭ ഇന്നും നാളെയും

കണ്ണൂര്‍: എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭയും 2018-21 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ രാവിലെ 10ന് മട്ടന്നൂര്‍ റാറാ അവിസ് ഹോട്ടല്‍ ഹാളില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സംസ്ഥാന സമിതിയംഗം പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സമിതിയംഗം കെ കെ അബ്്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് വി ബഷീര്‍ പുന്നാട് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിനിധി സഭയോടനുബന്ധിച്ച് ജനകീയ സമരവും ഭരണകൂട നിലപാടും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ഇന്ന് വൈകീട്ട് നാലിന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ തേജസ് ദിനപത്രം ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കൂട്ടി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്്മാന്‍, ഡോ. ഡി സുരേന്ദ്രനാഥ്(മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകന്‍), ബഷീര്‍ പുന്നാട്(എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്), സി കെ മുനവ്വിര്‍(വെല്‍ഫെയര്‍ പാര്‍ട്ടി), സുരേഷ് കീഴാറ്റൂര്‍(വയല്‍ക്കിളി സമരനേതാവ്), സി എം നസീര്‍(പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി), പി സുനില്‍ കുമാര്‍(മാധ്യമപ്രവര്‍ത്തകന്‍), പ്രേമന്‍ പാതിരിയാട്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിക്കും.

RELATED STORIES

Share it
Top