എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭ നാളെ തൊടുപുഴയില്‍

ഇടുക്കി: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ പ്രതിനിധി സഭ നാളെ രാവിലെ പത്തിന് തൊടുപുഴ ടൗണ്‍ ഹാളില്‍ നടക്കും. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം ഖാജാ ഹുസൈന്‍ പ്രതിനിധി സഭയിലെ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
ജില്ലാ ജനറല്‍ സെക്രട്ടറി എം എ മുജീബ് ജില്ലാ റിപോര്‍ട്ടും ജില്ലാ ഖജാഞ്ചി  വി എം ജലീല്‍ രാഷ്ട്രീയകാര്യ റിപോര്‍ട്ടും അവതരിപ്പിക്കും. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഫെമിന ഹാരിസ്, വിമന്‍ ഇന്ത്യ തൊടുപുഴ താലൂക്ക് പ്രസിഡന്റ് ഷഹന ഷെഫീഖ് സംസാരിക്കും. പി എ മുഹമ്മദ് ഷറഫുദ്ദീന്‍, സുധീര്‍ അടിമാലി, ടി എ മുഹമ്മദ് തുടങ്ങിയവര്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും. വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തിയ സംഘപരിവാരം രാജ്യത്തിന്റെ മതേതരജനാധിപത്യ വ്യവസ്ഥിതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ എസ്ഡിപിഐ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് ജില്ലാ നേതാക്കള്‍ അഭ്യര്‍ഥിച്ചു.
ദീര്‍ഘവീക്ഷണമോ വ്യക്തതയോ ഇല്ലാത്ത സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ സാമ്പത്തികമായി  രാജ്യത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുകയാണ്. കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കുകയും വര്‍ഗ്ഗീയ തീവ്രവാദികള്‍ക്ക് ഭരണത്തിന്റെ തണലില്‍ അഴിഞ്ഞാടാനുള്ള അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു.
ഇതുമൂലം ജനങ്ങളുടെ സൈ്വര്യജീവിതവും ജീവനും സ്വത്തിനുമുള്ള സുരക്ഷയും സമാധാനവും ഇല്ലാതാവുകയാണ്. ജനപക്ഷത്തുനിന്നുള്ള, ജനനന്മമാത്രം ലക്ഷ്യംവെയ്ക്കുന്ന ബദല്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയും സ്വീകാര്യതയും ഉണ്ടാവുന്നുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top