എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭക്ക് ഇന്ന് തുടക്കം

കൊച്ചി: രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന എസ്ഡിപിഐ എറണാകുളം ജില്ലാ പ്രതിനിധി സഭ  ആലുവ വൈഎംസിഎ ക്യാംപ് സൈറ്റില്‍ ഇന്ന് ആരംഭിക്കും. ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബ്രാഞ്ച് മുതല്‍ ദേശീയതലം വരെ ഫെബ്രുവരി- ജൂലൈ മാസങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ പ്രതിനിധി സഭ ചേരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ടും പൊളിറ്റിക്കല്‍ റിപോര്‍ട്ടും അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. സഭയില്‍ വച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ നേതൃത്വത്തെ തിരഞ്ഞെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലേക്കും ആവശ്യമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തന പരിപാടികള്‍ക്കും പ്രതിനിധി സഭ രൂപം നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ് പറഞ്ഞു.

RELATED STORIES

Share it
Top