എസ്ഡിപിഐ ജില്ലാ പ്രതിനിധിസഭ

കല്‍പ്പറ്റ: എസ്ഡിപിഐ ജില്ലാ പ്രതിനിധിസഭ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു. പൗരന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ജനാധിപത്യത്തിന്റെ കശാപ്പുകാരാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിഞ്ചുകുഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്ത് ഭീകരത സൃഷ്ടിക്കുമ്പോള്‍ അതിനെതിരേ പ്രതിഷേധം ഉയര്‍ത്തിയവരെ ജയിലറകളിലേക്ക് അയക്കുകയാണ്. സമാധനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നു.
ജനാധിപത്യത്തിന്റെ കശാപ്പുകാരനായി കേരള മുഖ്യമന്ത്രിയും മാറിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ ഹംസ, സെക്രട്ടറി അഡ്വ. കെ എ അയ്യൂബ്, വൈസ് പ്രസിഡന്റ് ടി നാസര്‍, ഇ ഉസ്മാന്‍, പി പോക്കര്‍, പി ജമീല സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ ജബ്ബാര്‍, സംസ്ഥാന സമിതിയംഗം ഇ എസ് കാജാ ഹുസൈന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. വയനാടന്‍ ജനതയുടെ ചിരകാല സ്വപ്‌നമായ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുക, രാത്രിയാത്രാ നിരോധനം പിന്‍വലിക്കുക എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

RELATED STORIES

Share it
Top