എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭ മെയ് 10, 11 തിയ്യതികളില്‍ കോഴിക്കോട്ട്‌

കോഴിക്കോട്: 2018-2021 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ പ്രതിനിധി സഭ മെയ് 10,11 തിയ്യതികളില്‍ കോഴിക്കോട് ഡോ. പി ടി കരുണാകരന്‍ വൈദ്യര്‍ നഗറില്‍ നടത്തുവാന്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മെയ് 10ന് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ പ്രവാസി സംഗമം, വനിതാ സംഗമം, സെമിനാര്‍, കലാ സാഹിത്യ പരിപാടികള്‍ നടക്കും. മെയ് 11ന് സ്‌പോര്‍ഡ്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു.
സലീം കാരാടി, സാലിം അഴിയൂര്‍, മുസ്തഫ പാലേരി, റസാഖ് മാക്കൂല്‍, ഇസ്മായില്‍ കമ്മന,  ജലീല്‍ സഖാഫി, റഷീദ് ഉമരി, വി കുഞ്ഞമ്മദ്, പി ടി കുട്ട്യാലി, ടി പി യൂസഫ്, പി കെ ഉസ്മാന്‍ അലി,  റഷീദ് കാരന്തുര്‍, ഇ നാസര്‍, എന്‍ കെ സുഹറാബി, കെ കെ ഫൗസിയ, സുബൈദ കാരന്തുര്‍, പി ടി സലാം, റഊഫ് കുറ്റിച്ചിറ, അബ്ദുല്‍ ഖയ്യൂം, വാഹിദ് ചെറുവറ്റ, കബീര്‍ തിക്കോടി, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, വി ജമാല്‍, സാഹിര്‍ പുനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top