എസ്ഡിപിഐ ജില്ലാ നേതൃ സംഗമം നാളെ കണ്ണൂരില്‍

കണ്ണൂര്‍: ‘ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല’ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി 20 മുതല്‍ ആഗസ്ത് 20 വരെ നടത്തുന്ന കാംപയിന്റെ ഭാഗമായുള്ള എസ്ഡിപിഐ ജില്ലാ നേതൃസംഗമം നാളെ കണ്ണൂര്‍ അമാനി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.45നു പതാകയുയര്‍ത്തും.
തുടര്‍ന്നു നടക്കുന്ന സംഗമം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിക്കും.  ദേശീയ സമിതിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെകട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, സംസ്ഥാന സമിതിയംഗങ്ങളായ ഡോ. സി എച്ച് അശ്‌റഫ്, അഡ്വ. എ എ റഹീം, കെ പി സുഫീറ, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിക്കും. ബ്രാഞ്ച് തലം മുതല്‍ ജില്ലാതലം വരെയുള്ള ഭാരവാഹികളാണ് നേതൃസംഗമത്തില്‍ പങ്കെടുക്കുക.

RELATED STORIES

Share it
Top