എസ്ഡിപിഐ ജാഥക്കെതിരായ സിപിഎം ആക്രമണം: ദമ്മാം ഇന്ത്യന്‍ സോഷ്യല്‍ ഫോറം അപലപിച്ചു

ദമ്മാം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍മേഖലാ ജാഥയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിനു നേരെയുണ്ടായ സിപിഎം ആക്രമണം ശക്തമായി അപലപിക്കുന്നതായി ദമ്മാം ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അറിയിച്ചു. എസ് ടി പി ഐ യുടെ നവരാഷ്ട്രീയ മുന്നേറ്റത്തിനോടുള്ള  അസഹിഷ്ണുതയാണ് ആസൂത്രിതമായ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതിനു പിന്നിലെന്ന് യോഗം വിലയിരുത്തി.
സോഷ്യല്‍ ഫോറം കേന്ദ്രസമിതി അംഗം നാസര്‍ കൊടുവള്ളി, സംസ്ഥാന സമിതി നേതാക്കളായ ഫാറൂഖ് വാവ്ക്കാവ്, അന്‍സാര്‍ കോട്ടയം, റഷീദ് പുന്നപ്ര, മുബാറക് പൊയില്‍തൊടി, നമീര്‍ ചെറുവാടി തുടങ്ങിയവര്‍ സംസാരിച്ചു.

[related]

RELATED STORIES

Share it
Top