എസ്ഡിപിഐ ജനാദേശ് സമ്മേളനം

അഹ്മദാബാദ്: ഫാഷിസത്തിനെതിരേ പോരാടാനുള്ള ആഹ്വാനവുമായി ഗുജറാത്ത് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അഹ്മദാബാദില്‍ ജനാദേശ് സമ്മേളനം സംഘടിപ്പിച്ചു. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതെ ഫാഷിസ്റ്റ് ഭരണകൂടത്തെ തൂത്തെറിയാന്‍ കൈകോര്‍ക്കണമെന്നു പരിപാടി ഉദ്ഘാടനം ചെയ്തു അലയ ന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ജനറല്‍ സെക്രട്ടറിയും ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് ബി ജി കൊല്‍സെ പാട്ടീല്‍ പറഞ്ഞു. എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ട ബിജെപി സര്‍ക്കാര്‍ വോട്ടിങ് യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് മോഡല്‍ എന്നത് ഊതിവീര്‍പ്പിച്ച ബലൂണാണെന്നു വ്യക്തമായതായി പരിപാടിയില്‍ പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. 400ഓളം പേര്‍ സംബന്ധിച്ചു.സമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ. ശറഫുദ്ദീന്‍ അഹ്്മദ്, അബ്ദുല്‍ മജീദ്, ദേശീയ സെക്രട്ടറിമാരായ എം കെ ഫൈസി, മുഹമ്മദ് ഷാഫി, രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് റിസ്‌വാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ്, ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് കുംകും സംസാരിച്ചു.

RELATED STORIES

Share it
Top