എസ്ഡിപിഐ ചങ്ങനാശ്ശേരിയില്‍ പ്രചാരണജാഥ നടത്തിചങ്ങനാശ്ശേരി: ഭീകരതയുടെ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് ഹസിന്‍ നയിക്കുന്ന വാഹന പ്രചാരണ ജാഥ മണ്ഡലത്തില്‍ പര്യടനം നടത്തി. വൈസ് പ്രസിഡന്റ് റസി പറക്കവെട്ടി, ജില്ലാ കമ്മിറ്റിയംഗം അനീഷ് തെങ്ങണ, നിസാം പായിപ്പാട്, നൗഷാദ് കൂനന്താനം, സിറാജുദ്ദീന്‍, നസീര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. തെങ്ങണായില്‍ നിന്ന് ആരംഭിച്ച ജാഥ കുരിശുമ്മൂട്, ഏനാചിറ, സചിവോത്തമപുരം, കുറിച്ചി ഔട്ട്‌പോസ്റ്റ്, തുരുത്തി, വാട്ടപ്പള്ളി, റെഡ് സ്‌ക്വയര്‍, ഇരൂപ്പാ, കുന്നുംപുറം, കോട്ടമുറി, ചാഞ്ഞോടി, മച്ചിപ്പള്ളി, പായിപ്പാട്, നാലുകോടി, മുക്കാട്ടുപടി, ഫാത്തിമാപുരം, പൊട്ടശ്ശേരി, പട്ടത്തിമുക്കു ചുറ്റി ഒന്നാ നമ്പര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

RELATED STORIES

Share it
Top