എസ്ഡിപിഐ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തുകോട്ടയം: എസ്ഡിപിഐ 2018-21 വര്‍ഷത്തേക്കുള്ള കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോട്ടയം ജില്ലാ പ്രസിഡന്റായി സി എച്ച് ഹസീബിനെയും ജന. സെക്രട്ടറിയായി അല്‍ത്താഫ് ഹസനെയും തിരഞ്ഞെടുത്തു. യു നവാസ് (വൈസ് പ്രസിഡന്റ്), ഷമീര്‍ അലിയാര്‍, പി കെ സിറാജുദ്ധീന്‍ (സെക്രെട്ടറിമാര്‍) , മുഹമ്മദ് സിയാദ് (ട്രെഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി കെ യു അലിയാര്‍, പി എ മുഹമ്മദ് സാലി, സി പി അജ്മല്‍, ബിലാല്‍ വൈക്കം, സുബൈര്‍ വെള്ളാപ്പള്ളി എന്നിവരെയും തിരഞ്ഞെടുത്തു. ഓര്‍ക്കിഡ് റെസിഡന്‍സിയില്‍ നടന്ന ജില്ലാ ജില്ലാ പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.  പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രെട്ടറി അജ്മല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top