എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊടുവള്ളി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ടി പി യൂസുഫ് (പ്രസിഡന്റ്), ആര്‍ സി സുബൈര്‍, പി ടി ആലിക്ക (വൈസ് പ്രസിഡന്റ്), പി സിദ്ദീഖ് (സെക്രട്ടറി), അബൂബക്കര്‍ സിദ്ദീഖ്, റിനോജ്, കെ എം റസാഖ് (ജോയിന്റ് സെക്രട്ടറി), അസീസ് വാവാട് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ടി പി യൂസുഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി കെ അബ്ദുല്‍ അസീസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആര്‍ സി സുബൈര്‍ സ്വാഗതവും അസീസ് വാവാട് നന്ദിയും പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായി കെ കെ മജീദ്, കെ പി റൈഹാനത്ത്, റഹീന കരുവമ്പൊയില്‍, കെ വി നസീര്‍, വി പി ഷബീര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top