എസ്ഡിപിഐ കുടിവെള്ള വിതരണം നടത്തിവടകര: എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കണ്ണൂക്കര സുനാമി കോളനി ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നടത്തി. വേനലായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വെള്ളമില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടുന്ന സ്ഥലമാണ് സുനാമി കോളനി. നാല്‍പതോളം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇവിടെ സര്‍ക്കാറിന്റെ കിണര്‍  ഉണ്ടെങ്കിലും വേനലായതോടെ വറ്റിയിരിക്കുകയാണ്. സര്‍ക്കാറിന്റെ വെള്ളം വണ്ടിയിലാക്കി എത്തിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇത് വരെ എത്തിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ നേതൃത്തില്‍ കുടിവെള്ള വിതരണം നടത്തുന്നത്. ഷംസീര്‍ ചോമ്പാല, മുസ്ത ഫ കണ്ണൂക്കര, ഗഫൂര്‍ കണ്ണൂക്കര, എകെ നൗഷാദ്, റിയാസ് മാടാക്കര എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top