എസ്ഡിപിഐ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

മുക്കം: മുക്കം നഗരസഭയില്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന ചന്ദ്രന്‍ തൊടിക ഭാഗത്ത്  എസ്ഡിപിഐ ചേന്ദമംഗല്ലൂര്‍ ബ്രാഞ്ച്  കുടിവെള്ള പദ്ധതി നിര്‍മിച്ചു നല്കി. പുല്‍പറമ്പിന് സമീപം പാത്തുമ്മ പനങ്ങോട്ടുമ്മല്‍ സൗജന്യമായി നല്കിയ സ്ഥലത്ത് കിണറും, പമ്പ് ഹൗസും, സ്‌കൂള്‍ കുന്നിന് സമീപം മുഹമ്മദ്, രവീന്ദ്രന്‍ എന്നിവര്‍ നല്‍കിയ സ്ഥലത്താണ് പദ്ധതിക്കായി  ടാങ്കും നിര്‍മിച്ചിരിക്കുന്നത്. ഉദാരമതികളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സഹായവും സംഘടനാ ഫണ്ടും ഉള്‍പ്പെടെ നാല് ലക്ഷം രൂപയോളം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.  പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം പി നൂറുല്‍ അമീന്‍ കുടിവെള്ള പദ്ധതിയും സ്ഥലം സൗജന്യമായി നല്കിയ പാത്തുമ്മ പനങ്ങോട്ടുമ്മല്‍ കുടിവെള്ള വിതരണോദ്ഘാടനവും നിര്‍വഹിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി സലീം കാരാടി അധ്യക്ഷത വഹിച്ചു.  നഗരസഭാ  കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, കെ പി അഹമ്മദ് കുട്ടി, വി ഉണ്ണി മോയി, നാസര്‍ സെഞ്ച്വറി, ടി കെ മുനീര്‍, ബഷീര്‍ അമ്പലത്തിങ്ങല്‍, ടി പി റിയാസ്, സംസാരിച്ചു.

RELATED STORIES

Share it
Top