എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

കാഞ്ഞിരപ്പള്ളി: അടിസ്ഥാന ജനവിഭാഗങ്ങളായ ദലിതുകളുടെയും പിന്നാക്കക്കാരുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളുടെ വിജയത്തിനായി ഏതറ്റം വരെയും മുമ്പോട്ടു പോവുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും ഫാഷിസ്റ്റ് ശക്തികള്‍ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി അടക്കിഭരിക്കാനായി രാജ്യത്ത് വര്‍ഗീയത ഇളക്കിവിടുന്നു. ഇതിന്റെ ഭാഗമായി തല്ലിക്കൊന്നും തീവച്ച് കൊന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് അധികാരികളും ഭരണക്കാരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അശ്‌റഫ് ആലപ്ര അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷനില്‍ ജില്ലാ സെക്രട്ടറി സി എച്ച് ഹസീബ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ യു അലിയാര്‍, ജില്ലാ ഖജാന്‍ജി സിയാദ് വാഴൂര്‍, മണ്ഡലം സെക്രട്ടറി ഷിജാസ് ബഷീര്‍, നിബു പട്ടിമറ്റം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ സുബൈര്‍ പത്തനാട്, അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.

RELATED STORIES

Share it
Top