എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രതിനിധി സഭ

ആലങ്ങാട്: എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു.
കടുങ്ങല്ലൂര്‍ മുപ്പത്തടം സിംഫണി ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സഭയില്‍ മണ്ഡലം പ്രസിഡന്റ് സി എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു.  മണ്ഡലം സെക്രട്ടറി സുധീര്‍ കുഞ്ഞുണ്ണിക്കര പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ്, ജില്ലാ നേതാക്കളായ നാസര്‍ എളമന, സുല്‍ഫിക്കര്‍ അലി, സുധീര്‍ ഏലൂക്കര, ഫസല്‍ റഹ്മാന്‍, ഫൈസല്‍ പോട്ട സംസാരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി എസ് ഷാനവാസ് (പ്രസിഡന്റ്), അബ്ദുല്‍ കെരിം(വൈസ് പ്രസിഡന്റ്), സിയാദ് ഒളിയന്നൂര്‍ (സെക്രട്ടറി), സലാഹുദ്ദീന്‍(ജോ. സെക്രട്ടറി), സുബൈര്‍ മൂലേപ്പാടം (ജോ. സെക്രട്ടറി), ഷാനവാസ് കൊടിയന്‍ (ട്രഷറര്‍), നാസര്‍ എളമന, സുധീര്‍ ഏലൂക്കര, സലാം എരമം(കമ്മിറ്റി അംഗങ്ങള്‍).

RELATED STORIES

Share it
Top