എസ്ഡിപിഐ കരൂപ്പടന്ന ബ്രാഞ്ച് സമ്മേളനം

കൊടുങ്ങല്ലൂര്‍: എസ്ഡിപിഐ കരൂപ്പടന്ന ബ്രാഞ്ച് സമ്മേളനം നടന്നു. ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് സ്വാഗതം ആശംസിച്ചു.
മണ്ഡലം കമ്മിറ്റിയംഗം അനീസ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് വി ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റിയംഗം മജീദ് പുത്തഞ്ചിറ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.ബ്രാഞ്ച് ഭാരവാഹികള്‍:  മുഹമ്മദ് അഷറഫ് (ബ്രാഞ്ച് പ്രസിഡന്റ്), മനാഫ് കരൂപ്പടന്ന (വൈസ് പ്രസിഡന്റ്), മുഹമ്മദ് വി ടി(സെക്രട്ടറി), റിജാസ് (ജോയിന്റ് സെക്രട്ടറി), ഇസ്മായില്‍ (ട്രഷറര്‍) എന്നിവരേയും പഞ്ചായത്ത് കൗണ്‍സിലര്‍മാരായി ശരീഫ് കരൂപ്പടന്ന, സക്കരിയ എന്നിവരേയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top