എസ്ഡിപിഐ കയ്പമംഗലം മണ്ഡലം പ്രതിനിധിസഭ

കൈപമംഗലം: എസ്ഡിപിഐ കൈപമംഗലം മണ്ഡലം പ്രതിനിധി സഭ നടത്തി. പുന്നക്കുരു ബസാര്‍ തണല്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് എം എച്ച് ഷിഹാബ് അധ്യക്ഷത വഹിച്ചു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ആര്‍ വി ഷെഫീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം ഷെമീര്‍ ബ്രോഡ്‌വേ, മണ്ഡലം സെക്രട്ടറി ഹര്‍ഷാദ്, കമ്മിറ്റിയംഗം റഫീക്ക് മൂന്നുപീടിക, ഷെമീം എറിയാട് സംസാരിച്ചു. പുതിയ ഭാരവാഹികള്‍: പി ആര്‍ സിയാദ് (മണ്ഡലം പ്രസിഡന്റ്), ഷിഹാബ് എം എച്ച് (വൈസ് പ്രസിഡന്റ്), അര്‍ഷാദ് പി കെ (സെക്രട്ടറി), അന്‍സില്‍ (ജോയിന്റ് സെക്രട്ടറി), ഷാഫി (ഖജാഞ്ചി), ഹംസ, കുഞ്ഞിമുഹമ്മദ്(കമ്മിറ്റി അംഗങ്ങള്‍), അബ്ദുറഹീം (മണ്ഡലം കൗണ്‍സിലര്‍).

RELATED STORIES

Share it
Top