എസ്ഡിപിഐ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് പോലിസിന്റെ അഭ്യര്‍ഥന മാനിച്ച് മാറ്റിവെച്ചു

കൊച്ചി: അമൃത ആശുപത്രിയുടെ മറവില്‍ ആര്‍എസ് എസിന്റെ നേതൃത്വത്തില്‍ നിഗൂഡമായി പ്രവര്‍ത്തിക്കുന്ന ഇടിമുറികള്‍ അടച്ചു പൂട്ടണമെന്നും അതിന് നേതൃത്വം നല്‍കുന്ന ഡോ. ദിനേശിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട്  ഇന്ന്  രാവിലെ പത്തിന് കൊച്ചി സിറ്റി പോലിസ്  കമ്മീഷണര്‍ ഓഫിസിലേക്ക് നടത്താനിരുന്ന മാര്‍ച്ച് പോലിസിന്റെ അഭ്യര്‍ഥന മാനിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി അറിയിച്ചു. മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍ച്ച് മാറ്റി വെക്കാനുള്ള പോലിസിന്റെ  അഭ്യര്‍ഥന.
പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ മരുന്ന് കുത്തി വെച്ച് മാനസിക രോഗിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ അമൃത ആശുപത്രിയില്‍ നടക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് മാര്‍ച്ച് തീരുമാനിച്ചിരുന്നതെന്നും ഷെമീര്‍ മാഞ്ഞാലി അറിയിച്ചു.

RELATED STORIES

Share it
Top