എസ്ഡിപിഐ കണ്‍വന്‍ഷന്‍

വേങ്ങര: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല  കാംപയിന്റെ ഭാഗമായി നടന്ന എസ്ഡിപിഐ വേങ്ങര മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി എം പി മുസ്തഫ  ഉദ്ഘാടനം ചെയ്തു. പി ഷെരിഖാന്‍ അധ്യക്ഷത വഹിച്ചു. എ ബീരാന്‍ കുട്ടി, എം ഖമറുദ്ദീന്‍, വി ബഷീര്‍, കെ അവറാന്‍, കെ എം ഷരീഫ്, പി അബ്ദുല്‍ മജീദ്, എം മുസ്തഫ, എ പി അഹമ്മദ് കുട്ടി, കെ ഹനീഫ, സി ശംസുദ്ദീന്‍ സംസാരിച്ചു.
താനൂര്‍: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എസ്ഡിപിഐ പ്രചാരണ കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച താനൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ കമ്മറ്റിയംഗം നൗഷാദ് തിരുന്നാവായ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, സെക്രട്ടറി ലത്തീഫ് പാലേരി, വൈസ് പ്രസിഡന്റ് സി സുലൈമാന്‍, ഐഎസ്എഫ് പ്രതിനിധി (ജിദ്ദ) കുഞ്ഞിപോക്കര്‍, താനൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് സി പി ഗഫൂര്‍ സംസാരിച്ചു.
പുത്തനത്താണി: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എസ്ഡിപിഐ ക്യാംപയിന്റെ ഭാഗമായി പുത്തനത്താണി മേഖല കണ്‍വന്‍ഷന്‍ ബാവപ്പടി ഇഎന്‍കെ ഹാളില്‍ ജില്ലാ സെക്രട്ടറി എം പി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവ് സി ടി ഷരീഫിനെ ആദരിച്ചു. പി എ ഷംസുദ്ദീന്‍, പി അഷ്‌റഫ്, കുഞ്ഞറമുട്ടി ഹാജി, സി എച്ച് അലി, എം കെ യൂനസ് സംസാരിച്ചു.

RELATED STORIES

Share it
Top