എസ്ഡിപിഐ കണ്വന്ഷന്
kasim kzm2018-07-28T09:41:16+05:30
കോഴിക്കോട്: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന സംസ്ഥാന വ്യാപക കാംപയിന്റെ ഭാഗമായി എസ്ഡിപിഐ കോഴിക്കോട് നോര്‍ത്ത് മണ്ഡലം കണ്വന്ഷന് ഐവൈസി ഹാളില്‍ നടന്നു. സംസ്ഥാന കമ്മിറ്റിഅംഗം കൃഷ്ണന് എരഞ്ഞിക്കല്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷമീര്‍ വെള്ളയില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം എ സലീം, ജില്ലാ സെക്രട്ടറി ടി പി മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം അബ്ദുല്‍ ഖയ്യൂം, മണ്ഡലം സെക്രട്ടറി ഷിഹാബ്, സഹദ് സംസാരിച്ചു.