എസ്ഡിപിഐ കണ്‍വന്‍ഷന്‍

തളിപ്പറമ്പ്: എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നയങ്ങള്‍ തുടരുന്നതില്‍ മോദി-പിണറായി സര്‍ക്കാരുകള്‍ മല്‍സരിക്കുകയാണെന്നും കുത്തകകള്‍ക്ക് വേണ്ടിയുള്ള ഭരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തിരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി ഇര്‍ഷാദ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് എസ് പി മുഹമ്മദലി സംസാരിച്ചു.

RELATED STORIES

Share it
Top